ഇരുളണയുവാൻ ഒരു നാഴിക ശേഷിക്കെ,
അർക്കന്റെ പൊന്നൊളികളെ മേഘപടലങ്ങൾ മറക്കവേ,
ഞാനുമെൻ ആത്മതൊഴനും
ഒന്നുമേയറിയാതെ നടന്നു നീങ്ങി.
കാറ്റിന്റെ സംഗീതമെന്റെ മനസ്സിനെയുണർത്തി,
ഒരു വാഴയിലകീറുമായ് ഞാൻ തയാറായി,
പിന്നെ ഞങ്ങളെ തഴുകുവാനോടിയെത്തി,
ഒരു ചാറ്റൽമഴയല്ലൊരുപേമാരി.
ശീലയറ്റയിലയുമായി ഞങ്ങൾ നനഞ്ഞു,
കാറ്റിൽ ഞങ്ങളും പറന്നുനീങ്ങി,
നനവിന്റെ തണുപ്പിലും മനസ്സിലെ ചൂട്,
തൂമന്ദഹസമായ് പുറത്തു വന്നു.
കാറ്റിന്റെ രാഗവും മഴയുടെ താളവും,
ഞങ്ങളിൽ പല പല പാട്ടുണർത്തി.
മങ്ങിയ വെട്ടത്തിൽ പരിസരം മറന്നുഞാൻ
ആലപ്പിച്ചു പല പാട്ടുകൾ നിരന്തരം.
ഇതു കണ്ടൊരുകാർന്നൊരു ചുണ്ടത്തുവിരൾവച്ച്
എൻപാട്ടുകെട്ടിട്ടെന്നോണം കുലുങ്ങിചിരിച്ചു.
ഇതുകണ്ടു വ്രിളയാൽ നമ്രശിരസ്ക്കനായ്
ഞാനുമെൻ തോഴനും വേഗത്തിൽ മണ്ടി.
വഴിയിലെ വെള്ളത്തെ രണ്ടായിപിളർന്നു ചിലർ
ചീറിപായുന്നു വണ്ടികളിൽ.
ഈ മഴയുടെ ചൂടൊന്നനുഭവിക്കാനവർ
ഒരു ജന്മം മുഴുവനും കാത്തിരിക്കും തീർച്ച.
വിജനമാമിവഴി കുറെയങ്ങുചെന്നപ്പോൾ
വിജനതയെവിടെയോപോയ്‌മറഞ്ഞു.
തിക്കിതിരക്കികിതചങ്ങ് ചെന്നപോൾ
ഞെട്ടീഞങ്ങളാകാഴ്ചകണ്ട്.
വഴിയിൽ വീണുകിടക്കുന്നിതാ,
ഒരാഢൃനാം, സൗമ്യനാം, വൃദ്ധനാം വൃക്ഷം.
മഴയും കാറ്റും ഒത്തുപിടിച്ചപ്പോൾ
അടിതെറ്റിവീണു പാവം വയോധികൻ.
പാവമാവന്ദ്യന്റെ മുകളിലുടെ ഞങ്ങൾ
പാതമുറിച്ചുകടന്നു, നടന്നു.
കാലങ്ങളായിവിടെ തണലും തണുപ്പു-
മേകിവന്നൊരു വീരനെ നോക്കി.
ആകസ്മികമിതു പ്രകൃതിതൻ ഹസ്തത്തിൽ
കഴിയുന്നോരെലാം ഒരുനാൾ സുഷുപ്ത്തിയിൽ ലയിക്കും.
മനുജനും മൃഗങ്ങളും സസ്യജാലങ്ങളും
സുഷുപ്ത്തിയിൽ ലയിക്കും, നിത്യജീവനിലുണരാൻ.

Comments
Post a Comment