ഒരു രാത്രിക്കൊരു പകൽപോലെ,
ഒരു താഴ്ച്ചക്കൊരുയർച്ചപോലെ,
ഒരു മരണത്തിനൊരുയർപ്പുപോലെ,
ഇതാ, ഒരു കറുത്തവർഷം നീങ്ങി...
പുതുവർഷം വേരുറക്കയായ്.
എൻ യാത്രയിലെ കറുത്തപാടുകൾ മായ്ക്കുവാൻ,
എന്നെ സത്യത്തിൻ വീഥിയിൽ നയിക്കുവാൻ,
പുതുവർഷമേ നിനക്ക് സ്വാഗതം.
ഈശ്വരചിന്തയിൽ നടത്തി
ഉദ്ധരിക്കു പുതുവർഷമേ,
എന്നെ ഉദ്ധരിക്കു പുതുവർഷമേ...

Comments
Post a Comment